Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Dogs

മേയർ ഇടപെട്ടു, പോലീസുകാരിയുടെ 70 ​നാ​യ്ക്ക​ളെ ഷെൽട്ടറിലേക്കു മാറ്റി

തി​രു​വ​ന​ന്ത​പു​രം: ചേ​ങ്കോ​ട്ടു​കോ​ണ​ത്തു പോ​ലീ​സു​കാ​രി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന തെ​രു​വു​ നാ​യ്ക്ക​ളെ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ്ര​ത്യേ​ക ഷെ​ല്‍​ട്ട​റി​ലേ​ക്കു മാ​റ്റി.

പൂ​ങ്കു​ളം വ​ണ്ടി​ത്ത​ട​ത്തി​ലു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഇന്നു രാ​വി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ വി.​വി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തെ​രു​വു​നാ​യ്ക്ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രി​യാ​ണ് തെ​രു​വ്‌​നാ​യ്ക്ക​ളെ അ​വ​രു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​വ​ന്നി​രു​ന്ന​ത്. ഇ​ത് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു.

അ​ധി​കൃ​ത​ര്‍​ക്കു ജ​ന​ങ്ങ​ള്‍ നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. 70ല്‍​പ​രം തെ​രു​വു​നാ​യ്ക്ക​ളെ​യാ​ണ് പോ​ലീ​സു​കാ​രി വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി വ​ന്നി​രു​ന്ന​ത്.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റ​തി​നെത്തു​ട​ര്‍​ന്നാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ മേ​യ​ര്‍ ഇ​ട​പെ​ട്ട​ത്. മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് പോ​ലീ​സു​കാ​രി​യു​മാ​യി സം​സാ​രി​ച്ചാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

National

സെന്‍സസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും കഴിഞ്ഞു, ഇനി തെരുവുനായ്ക്കളെ എണ്ണണം - ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല !

സെന്‍സസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും കഴിഞ്ഞു, ഇനി തെരുവുനായ്ക്കളെ എണ്ണണം - ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല !

പാറ്റ്‌ന: ബിഹാറിലെ അധ്യാപകര്‍ക്ക് പഠിപ്പിക്കല്‍ മാത്രമല്ല, ഇനി മറ്റൊരു 'പ്രധാന ജോലി' കൂടി! ജാതി സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ തെരുവുനായ്ക്കളെ എണ്ണി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവ്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സാസാരാം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്.

മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും ഈ നോഡല്‍ ഓഫീസര്‍ സ്‌കൂള്‍ പ്രദേശത്തും പരിസരത്തും ഉള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി, നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ ശേഖരിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവെന്നും സാസാരാം മുനിസിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ പറഞ്ഞു. എന്നാല്‍ പഠിപ്പിക്കലിന് പകരം ഇത്തരം ജോലികള്‍ ഏല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. 'ബിഹാറിലെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാണ്, ഇതിനിടെ ഇത്തരം ചുമതലകള്‍ അധ്യാപക ദിനചര്യയെ താറുമാറാക്കും' എന്നാണ് പ്രതികരണങ്ങള്‍.

സുപ്രീംകോടതിയുടെ 2025 നവംബര്‍ ഏഴിലെ ഉത്തരവ് പ്രകാരം സ്‌കൂളുകൾ, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം 'അധിക ഡ്യൂട്ടികൾ' അധ്യാപകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതായാണ് വിമര്‍ശനങ്ങൾ.

District News

കാ​യം​കു​ളം കൈയട​ക്കി തെ​രു​വുനാ​യ്ക്ക​ൾ

കാ​യം​കു​ളം: ജ​ന​ങ്ങ​ളെ ഭീ​തിയി​ലാ​ഴ്ത്തി കാ​യം​കു​ളം മേ​ഖ​ല തെ​രു​വുനാ​യ്ക്ക​ൾ കൈയട​ക്കി. ഏ​റെ ഭ​യപ്പാ​ടോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ നി​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​യം​കു​ളം പ​ട്ട​ണ​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ക​രീ​ല​ക്കു​ള​ങ്ങ​ര, പ​ത്തി​യൂ​ർ, കു​റ്റി​ത്തെ​രു​വ്, എ​രു​വ, കൊ​റ്റു​കു​ള​ങ്ങ​ര, ഐ​ക്യ ജം​ഗ്ഷ​ൻ, ച​ക്കാ​ല​മു​ക്ക്, കോ​യി​ക്ക​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.


മെ​യി​ൻ റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.


കാ​യം​കു​ള​ത്ത് ക​ഴിഞ്ഞദി​വ​സം തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.
മേ​ട​മു​ക്ക് ജം​ഗ്ഷ​നി​ലും വി​ക്ടോ​ബ ക്ഷേ​ത്ര ത്തി​നു സ​മീ​പ​വും റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ​വ​ർ​ക്കും വീ​ടി​നു മു​ന്നി​ൽനി​ന്ന​വ​ർ​ക്കും നേ​രെ​യാ​ണ് തെ​രു​വുനാ​യ്ക്ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.


മാ​ർ​ക്ക​റ്റി​ലേ​ക്കു പോ​യ​വ​രും പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ കാ​യം​കു​ളം സ്വ​ദേ​ശിക​ളാ​യ ന​സീ​ർ, സ​ര​ള, ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​തി​ഥി തൊ​ഴി​ലാ​ളി സൈ​ജു, ആ​റു വ​യ​സു​കാ​ര​ൻ സ​ഹ​ദ് എ​ന്നി​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഗു​ര​ത​ര​മാ​യി പ​രിക്കേ​റ്റ മ​റ്റു​ള്ള​വ​രെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു.


തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ളെ വ​ലി​യ ഭീ​തി​യി​ലാ​ഴ്ത്തിയി​രി​ക്കു​ക​യാ​ണ

Kerala

തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പൊ​തു​സ്ഥ​ല​ത്ത് ഭ​ക്ഷ​ണം; വീ​ട്ട​മ്മ​യ്ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്

ക​​​​ണ്ണൂ​​​​ർ: മൂ​​​​ന്നു നാ​​​​യ്ക്ക​​​​ളെ സ്വ​​​​ന്ത​​​​മാ​​​​യി വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യും 15 നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ബ​​​​ർ​​​​ണ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി​​​​ക്കു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

വ​​​​ള​​​​ർ​​​​ത്തു​​​​നാ​​​​യ്ക്ക​​​​ളെ മാ​​​​ത്രം പ​​​​രി​​​​പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു പൊ​​​​തു​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ ഭ​​​​ക്ഷ​​​​ണം ന​​​​ല്കു​​​​ന്ന​​​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ ജു​​​​ഡീ​​​​ഷ​​​ൽ അം​​​​ഗം കെ. ​​​​ബൈ​​​​ജു​​​​നാ​​​​ഥ് ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​ധാ​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​നു ഭം​​​​ഗം വ​​​​രു​​​​ത്തു​​​​ന്നു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബ​​​​ർ​​​​ണ​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം പ്ര​​​​വ​​​​ർ​​​​ത്തി ക്കാ​​​​മെ​​​​ന്ന് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ല്കു​​​​ന്ന വീ​​​​ട്ട​​​​മ്മ ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി.

ക​​​​ണ്ണൂ​​​​ർ ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റി​​​​ൽ​​​നി​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് വാ​​​​ങ്ങി. ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് പ്ര​​​​ദേ​​​​ശം ചെ​​​​റു​​​​താ​​​​ണെ​​​​ന്നും നാ​​​യ​​​ശ​​​ല്യം ത​​​​ട​​​​യാ​​​​ൻ ഷെ​​​​ൽ​​​​റ്റ​​​​ർ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു. 2025 ജൂ​​​​ലൈ14 ന് ​​​​ആ​​​​രം​​​​ഭി​​​​ച്ച ഷെ​​​​ൽ​​​​റ്റ​​​​ർ 16 നാ​​​​യ്ക്ക​​​​ൾ​​​​ക്കു വാ​​​​ക്സി​​​​നേ​​​​ഷ​​​​നും വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​വും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക്കെ​​​​തി​​​​രേ നോ​​​​ട്ടീ​​​​സ് ന​​​​ല്കാ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ബോ​​​​ർ​​​​ഡ് പോ​​​​ലീ​​​​സി​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ​​​​യും എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​യെ​​​​യും സി​​​​റ്റിം​​​​ഗി​​​​ൽ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ക​​​​മ്മീ​​​​ഷ​​​​ൻ നേ​​​​രി​​​​ട്ട് നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​ത്.

District News

മൂ​ന്നാ​ർ കീ​ഴ​ട​ക്കി തെ​രു​വുനാ​യ്ക്ക​ൾ; സ​ഹി​കെ​ട്ട് ജ​ന​ങ്ങ​ൾ

മൂ​ന്നാ​ർ: ന​ഗ​ര​വും പ​രി​സ​ര​വും തെ​രു​വുനാ​യ്ക്ക​ളു​ടെ വി​ഹാ​രകേ​ന്ദ്ര​മാ​യ​തോ​ടെ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ൽ. തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യംമൂ​ലം പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. സ്കൂ​ളിൽ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​മാ​ണ് ഏ​റെ പ​രി​താ​പ​ക​രം. നാ​യ്ക്ക​ളു​ടെ ശ​ല്യംമൂ​ലം രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​വ​ർ​ക്കൊ​പ്പം പോ​കേ​ണ്ട സ്ഥി​തി​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള​ത്. ടൗ​ണി​ൽ ഇ​റ​ങ്ങി​യാ​ൽ നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കാ​തെ തി​രി​ച്ചു​വ​രാ​ൻ കഴിയില്ലെന്ന സ്ഥി​തി​യാ​യിരിക്കുന്നു.

നൂ​റു​ക​ണ​ക്കി​ന് ആ​ഭ്യ​ന്ത​ര, വി​ദേ​ശസ​ഞ്ചാ​രി​ക​ൾ ദൃ​ശ്യ​ഭം​ഗി നു​ക​രാ​ൻ എ​ത്തു​ന്ന​സ്ഥ​ല​മാ​ണി​വി​ടം. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലും തെ​രു​വുനാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ൽനി​ന്നും ടൗ​ണി​നെ മോ​ചി​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തോ മ​റ്റു സം​വി​ധാ​ന​ങ്ങ​ളോ ചെ​റു​വി​ര​ൽ​പോ​ലും അ​ന​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. തെ​രു​വുനാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നി​ട്ടും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി​യി​ല്ലാത്ത സ്ഥി​തി​യാ​ണു​ള്ള​ത്.​

നാ​യശ​ല്യം വ​ർ​ധി​ച്ച​തോ​ടെ പ​ക​ൽസ​മ​യ​ത്ത് ന​ഗ​രമ​ധ്യ​ത്തി​ൽ പോ​ലും ഭ​യം കൂ​ടാ​തെ ന​ട​ക്കാ​ൻ സാ​ധ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ മൂ​ന്നാ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 30 ഓ​ളം പേ​ർ​ക്കാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ കൂ​ട്ട​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും സ്കൂ​ൾ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. ഒ​രു വ​ശ​ത്ത് നാ​യ്ക്ക​ൾ ന​ഗ​ര​ത്തി​ൽ ഭീ​തി ജ​നി​പ്പി​ക്കു​ന്പോ​ൾ ജ​ന​വാ​സ​മേ​ഖ​ല​ക​ൾ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ലാ​ണ്.

ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ദേ​വി​കു​ള​ത്തെ ജ​ന​വാ​സമേ​ഖ​ല​ക​ളി​ൽ പ​ട​യ​പ്പ പ​തി​വാ​യി എ​ത്തു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ദേ​വി​കു​ളം ലോ​ക്കാ​ടി​ൽ റേ​ഷ​ൻക​ട ത​ക​ർ​ത്തി​രു​ന്നു. പ​ക​ൽസ​മ​യ​ത്ത് ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും സാ​ന്നി​ധ്യം തേ​യി​ലത്തോ​ട്ട​ങ്ങ​ളി​ലും പ​തി​വാ​ണ്. ഇ​തു​മൂ​ലം കൊ​ളു​ന്തെ​ടു​ക്കാ​ൻ പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ ഭ​യ​പ്പാ​ടി​ലാ​ണ്. ന​ഗ​ര​ത്തി​ലൂ​ടെ ചു​റ്റി​ത്തി​രി​യു​ന്ന തെ​രു​വുനാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ജ​ന​വാ​സമേ​ഖ​ല​ക​ളി​ലെത്തു​ന്ന വ​ന്യ​ജീ​വി​ക​ളി​ൽനി​ന്നു ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

National

തെ​രു​വു​നാ​യ്ക്ക​ൾ കാ​ര​ണം വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

അ​ഹ​മ്മ​ദാ​ബാ​ദ്: വി​വാ​ഹ ബ​ന്ധ​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ. വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ 41കാ​ര​നാ​ണ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. തെ​രു​വ് നാ​യ്ക്ക​ളോ​ടു​ള​ള ഭാ​ര്യ​യു​ടെ സ്നേ​ഹം കാ​ര​ണം ത​നി​ക്ക് അ​വ​ഹേ​ള​ന​മു​ണ്ടാ​യെ​ന്നും ഇ​ത് സ​മ്മ​ർ​ദ​ത്തി​ലേ​ക്കും പി​ന്നീ​ട് ഉ​ദ്ദാ​ര​ണ​ക്കു​റ​വി​ലേ​ക്കും വ​ഴി​തെ​ളി​ച്ചെ​ന്നും വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യി​ൽ ഭ​ർ​ത്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

2006ലാ​ണ് ദ​മ്പ​തി​ക​ൾ വി​വാ​ഹി​ത​രാ​യ​ത്. ഭാ​ര്യ ഒ​രു തെ​രു​വു നാ​യ​യെ അ​വ​രു​ടെ ഫ്ലാ​റ്റി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ തെ​രു​വു നാ​യ​ക​ളെ ഭാ​ര്യ ഫ്ലാ​റ്റി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. പി​ന്നാ​ലെ പാ​ച​കം ചെ​യ്യാ​നും നാ​യ്ക്ക​ളെ വൃ​ത്തി​യാ​ക്കാ​നും അ​വ​യെ പ​രി​പാ​ലി​ക്കാ​നും ഭാ​ര്യ ഭ​ർ​ത്താ​വി​നെ നി​ർ​ബ​ന്ധി​ച്ചു. കി​ട​ക്ക​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ ഒ​രു നാ​യ ത​ന്നെ ക​ടി​ച്ചു​വെ​ന്നും നാ​യ്ക്ക​ള്‍ കാ​ര​ണം അ​യ​ൽ​ക്കാ​ർ ത​ങ്ങ​ൾ​ക്കെ​തി​രെ തി​രി​ഞ്ഞു​വെ​ന്നും ഭ​ർ​ത്താ​വ് പ​റ​യു​ന്നു.

ഭാ​ര്യ ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് തു​ട​ർ​ന്ന​തോ​ടെ 2017ൽ ​അ​ഹ​മ്മ​ദാ​ബാ​ദ് കു​ടും​ബ കോ​ട​തി​യി​ൽ വി​വാ​ഹ​മോ​ച​ന കേ​സ് ഫ​യ​ൽ ചെ​യ്തു. 2024 ഫെ​ബ്രു​വ​രി​യി​ൽ കു​ടും​ബ കോ​ട​തി ഹ​ർ​ജി ത​ള്ളി​ക്ക​ള​ഞ്ഞു, എ​ന്നാ​ൽ വി​വാ​ഹ​ബ​ന്ധം വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​വി​ധം ത​ക​ർ​ന്നു​വെ​ന്നും 15 ല​ക്ഷം രൂ​പ ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്നും കാ​ണി​ച്ച് ഭ​ർ​ത്താ​വ് അ​പ്പീ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു.

Latest News

Up